Thursday, August 21, 2008

നഷ്ട്ടങ്ങള്‍ തുടങ്ങിയത് എവിടെ .നിന്നായിരുന്നു എന്നെനിക്കറിയില്ല ,,,,,,
ഇന്നലയുടെ മറവുകളില്‍ അവ പതിയിരുന്നു അക്രമിക്കുകയായിരുന്നു ,,,,,,,
ഞാന്‍ മറ്റൊരളുടെയാണെന്ന്,,,,,
നീ തിരിച്ചറിഞ്ഞിരിക്കുന്നു പക്ഷെ പിന്നെയും നീ നിന്ന് കത്തുന്നു ,,,,
തീവെട്ടിയില്‍ നിന്നെന്ന പോലെ അടര്‍ന്നു വീഴുന്ന നിന്‍റെ ഹൃദയത്തിന്റെ തുണ്ടുകള്‍ .......
നീ ഒന്നറിയുക പൂര്‍ണമായി എന്നെ ,,,
ഇവിടെ തുറന്നു എനിക്കാവില്ല....
പക്ഷെ നിന്‍റെ പല ചോദ്യങ്ങള്‍ക്കുമുള്ള എന്‍റെ മറുപടി എനിക്ക് തരെണ്ടാതായി ഉണ്ട് കാരണം ഞാന്‍ നിന്നെ സ്നേഹിച്ചിരുന്നു ,,,,
എന്നേക്കാള്‍ ,,,,,,,,,,,,
പ്രഥമ പ്രണയം ഓരോ വാക്കും ഹൃദയത്തില്‍ ഒപ്പിയെടുത്ത് സൂക്ഷിക്കുക ദരിദ്രരില്‍ ദാരിദ്രനായിരുന്നു നീ കാരണമില്ലായിരുന്നു നിന്നെ സ്നേഹിക്കാതിരിക്കാന്‍ ...
സ്നേഹിക്കാനും ,,,,,,,,,,,,,,,,,,,,,,,,,,,,,,,
തുടങ്ങിയത് എവിടെയായിരുന്നു ഓര്‍ക്കുന്നുവോ നീ ????????
പറയാമത് കാലം ഒഴുകട്ടെ ...
എല്ലാവരും ചോദിക്കുന്നു എന്താണീ ചിലന്തികള്‍ നീ ഓര്‍ക്കുന്നുവോ
ക്യാമ്പസിന്റെ പകലുകള്‍ എതോ ഒരു ദിനം വെയില്‍ ചാരാന്‍ തുടങ്ങിയിരുന്നു
അടുത്തു നിന്നെന്തോ പറഞ്ഞ നീ പെട്ടെന്നു ഗതിമാറി
"നിന്‍റെ കണ്‍പീലികള്‍ ചിലന്തിയുടെ കാലുകള്‍ പോലെ ഓരോ ചെറുപീലികളിലും മറ്റൊരായിരം കാലുകള്‍ വിഷമാണ് അതില്‍ നിറയെ ഓരോ പ്രാവശ്യവും അവ എന്നെ തേടി എത്തുമ്പോള്‍ ഞാന്‍ ഭയപ്പെടുന്നു ....
ആ വലകളില്‍ കുരുങ്ങി ഒരിക്കലും രക്ഷപെടാന്‍ പറ്റാതെ ഞാന്‍ ഞാന്‍ മരണമടയുമോ .........?????"
ആ രാത്രി എന്‍റെ കണ്‍പീലികള്‍ ഒരായിരം ചിലന്തികളായി എന്നെ കേട്ടിവരിഞ്ഞു ശ്വാസം കിട്ടാതെ നിലവിളിച്ച ഞാന്‍ .....
ആ ദുസ്വപ്നത്തിലൂടെ നിന്നെ ഭയക്കുക്കയായിരുന്നു നിന്നോടാദ്യം തോന്നിയ വികാരവും അതു തന്നെയാവണം .........
ആ ഭയമാകാം നിന്നെപ്പറ്റി കൂടതലറിയാന്‍ ......
എന്നെ പ്രേരിപ്പിച്ച കാരണഹേതുവും മുനിഞ്ഞു കത്തുന്ന മണ്ണെണ്ണ വിളക്കിന്‍ വെളിച്ചത്തില്‍ ,
ചോര്‍ന്നൊലിക്കുന്ന ഓലപ്പുരയില്‍, കര്‍ക്കിടക രാവുകളോട്,
പുസ്തകങ്ങളുമായി നീ നീ മല്ലിട്ടു അക്ഷരങ്ങളെ തേച്ച് മിനുക്കി നീ ആയുധങ്ങള്‍ പണിതു നെരൂദയുടെയും ജിബ്രാന്റെയും ദേസ്തോവ്സ്കിയുടെയും പിന്നെയും ഞാന്‍ അറിയാത്ത ,,,,,,,
പലരുടെയും പുസ്തകങ്ങളിലെ വിഷജലപാനമാവാം നിന്‍റെ പ്രണയ സൂക്തങ്ങള്‍ക്ക് വജ്രത്തിന്റെ മൂര്‍ച്ചയും പഞ്ചാഗ്നിയുടെ പവിത്രതയും നല്‍കിയത്
മഴയും മഞ്ഞും വെയില് മേറ്റ്‌ഞാന്‍ യാത്രയിലാണ് ,,,,
മടുത്തു കിതയ്ക്കുംപോള്‍ഓര്‍മകളുടെ തണുപ്പില്‍ സ്വപ്നം കണ്ടുറങ്ങുംവീണ്ടും ഉണരും ,വീണ്ടും യാത്ര അവസാന ഉറക്കത്തിലേക്കുള്ള യാത്ര
arpita

Wednesday, August 20, 2008

"ഒരു നോട്ടം കൊണ്ട് എന്‍റെ സുര്യനെ നീ കീഴടക്കി...
ഒരു മന്ദ സ്മിതം കൊണ്ട് എന്‍റെ റോസ്സാപ്പുവ്നീ അടര്‍ത്തിയെടുത്തു‌....
ഒരു ചുംബനം കൊണ്ട് എന്‍റെ നക്ഷത്രത്തെ നീ ശ്വാസം മുട്ടിച്ചുകൊന്നു...
എന്നിട്ടും നിന്നൊടെനിക്ക് ഇഷ്ടമായിരുന്നു...
അജ്ഞാതമായ ഒരു ലെവല്‍ ക്രോസില്‍വച്ചു ഞാന്‍ ഞെട്ടി
ഉണര്‍ന്നപ്പോഴേക്കുംഏതു സ്റ്റെഷനിലാണ് നീഇറങ്ങി മറഞ്ഞത്‌...?
ഏതു ജന്മത്തിലാണ് വീണ്ടും നാമിനി കണ്ടുമുട്ടുന്നത്....?"
_____പവിത്രന്‍ തീക്കുനി...